അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമം; പ്രതിയെ നാട്ടുകാർ മർദ്ദിച്ച നിലയിൽ

തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് മർദിച്ചു. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂർ ആയിട്ടും എത്തില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
രണ്ട് പെൺകുട്ടികൾ റോഡിലൂടെ നടക്കുകയായിരുന്നു. അതിനിടെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരിടപെട്ടാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായും സംശയിക്കുന്നുണ്ട്.
Read Also : കൊണ്ടോട്ടിയിലെ പീഡനശ്രമം; പ്രതി പതിനഞ്ച് വയസുകാരൻ; കുറ്റം സമ്മതിച്ചു
അതേസമയം, സ്ഥലത്ത് എത്താൻ വൈകിയില്ലെന്ന് പൊലീസ് പറഞ്ഞു. ട്രാഫിക് പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
Story Highlights : man attacked women at attakulangara