കേരളത്തിലെയടക്കം ജനതാത്പര്യം സംരക്ഷിക്കും; ഉറപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറപ്പ് നൽകി. ജലനിരപ്പ് നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്.
കേരള അധികൃതരുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നു. അത് തുടരും.വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കേരളത്തിലെ ഉദ്യോഗസ്ഥർക്കും യഥാസമയം വിവരങ്ങൾ നൽകും.സുപ്രീം കോടതി നിർദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമിൽ നിലനിർത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.

Read Also : കൊച്ചിയിലെ അനാഥ ജീവിതത്തിൽ നിന്ന് ലോകസഞ്ചാരിയായി മാറിയ “പട്ടിക്കുട്ടി”; അറിയാം മലയാളി സെലിബ്രിറ്റി ഡോഗിന്റെ വിശേഷങ്ങൾ…
അതേ സമയം ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാൾ രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്‌നാട് കേരളത്തെ അറിയിച്ചു. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം.
Story Highlights : mk-stalin-writes-letter-to-kerala-cm-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here