Advertisement

ടി-20 ലോകകപ്പ്: പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ

October 27, 2021
Google News 2 minutes Read
Oman stamp World Cup

ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. ലോകകപ്പ് ആദ്യ ഘട്ട മത്സരങ്ങൾ ഒമാനിലാണ് നടന്നത്. ഇതിനെ പ്രതിനിധാനം ചെയ്യുന്ന സ്റ്റാമ്പാണ് ഒമാൻ പുറത്തിറക്കിയിരിക്കുന്നത്. ഒമാൻ ക്രിക്കറ്റുമായി സഹകരിച്ച് കായിക മന്ത്രാലയമാണ് പുതിയ സ്റ്റാമ്പിനു പിന്നിലുള്ളത്. ടി-20 ലോകകപ്പിൻ്റെ യോഗ്യതാ മത്സരങ്ങൾ അൽ അമേറത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് നടന്നത്. (Oman stamp World Cup)

അതേസമയം, ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിന് തുടർച്ചയായ മൂന്നാം തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ബംഗ്ലാദേശ് 8 വിക്കറ്റിൻ്റെ കനത്ത തോൽവി വഴങ്ങിയത്. ബംഗ്ലാദേശ് മുന്നോട്ടുവച്ച 125 റൺസ് വിജയലക്ഷ്യം 14.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 61 റൺസെടുത്ത ജേസൻ റോയ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി.

Read Also : ടി-20 ലോകകപ്പ്: സ്കോട്ട്ലൻഡിനു ബാറ്റിംഗ് തകർച്ച; നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം

39 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടോടെ മികച്ച തുടക്കമാണ് ജോസ് ബട്ട്‌ലറും ജേസൻ റോയും ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. ബട്ട്‌ലറെ (18) നസും അഹ്മദ് പുറത്താക്കിയതിനു പിന്നാലെ ക്രീസിൽ ഒത്തുചേർന്ന റോയ്-ഡേവിഡ് മലാൻ സഖ്യം ബംഗ്ലാദേശിൻ്റെ വിധിയെഴുതി. 73 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. ഇതിനിടെ 33 പന്തുകളിൽ റോയ് ഫിഫ്റ്റി തികച്ചു. അനായാസ ജയത്തിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നതിനിടെ റോയ് വീണു. 38 പന്തുകളിൽ 61 റൺസെടുത്ത റോയ് ഷൊരീഫുൽ ഇസ്ലാമിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. പുറത്താവാതെ നിന്ന മലാൻ (28), ജോണി ബെയർസ്റ്റോ (8) എന്നിവരാണ് ഇംഗ്ലണ്ടിനു ജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്. ഇംഗ്ലണ്ടിൻ്റെ തകർപ്പൻ ബൗളിംഗിനു മുന്നിൽ ചൂളിപ്പോയ ബംഗ്ലാദേശ് ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിനു വെല്ലുവിളി ഉയർത്തിയില്ല. 29 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി തൈമൽ മിൽസ് മൂന്നും മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights : Oman stamp T20 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here