Advertisement

ടി-20 ലോകകപ്പ്: സ്കോട്ട്ലൻഡിനു ബാറ്റിംഗ് തകർച്ച; നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം

October 27, 2021
Google News 2 minutes Read
t20 scotland innings namibia

ടി-20 ലോകകപ്പ് സൂപ്പർ 12ൽ സ്കോട്ട്ലൻഡിനെതിരെ നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലൻഡിന്നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത മൈക്കൽ ലീസ്ക് സ്കോട്ട്ലൻഡിൻ്റെ ടോപ്പ് സ്കോററായി. നമീബിയക്കായി റൂബൻ ട്രംപെൽമാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. (t20 scotland innings namibia)

ഞെട്ടലോടെയായിരുന്നു സ്കോട്ട്ലൻഡിൻ്റെ ഇന്നിംഗ്സ് ആരംഭിച്ചത്. ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ ജോർജ് മുൺസിയെ (0) നഷ്ടമായ സ്കോട്ട്ലൻഡിന് ആ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. മുൺസിയെ ബൗൾഡാക്കിയ റൂബൻ കല്ലം മക്ലിയോഡിനെ സെയിൻ ഗ്രീീനിൻ്റെ കൈകളിലെത്തിക്കുകയും റിച്ചി ബെരിങ്ടണെ വിക്കറ്റിനു മുന്നിൽ കുരുക്കുകയും ചെയ്തു. ആദ്യ ഓവർ അവസാനിക്കുമ്പോൾ സ്കോട്ട്ലൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസ്.\

Read Also : ടി-20 ലോകകപ്പ്: സ്കോട്ട്ലൻഡിനു ബാറ്റിംഗ്

ക്രെയ്ഗ് വാലസ് (4) ഡെവിഡ് വീസിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ സ്കോട്ട്ലൻഡ് പവർപ്ലേയിൽ 4 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലായി. വമ്പൻ തകർച്ച മുന്നിൽ കണ്ട സ്കോട്ടിഷ് നിരയെ അഞ്ചാം വിക്കറ്റിൽ മാത്യു ക്രോസ്-മൈക്കൽ ലീസ്ക് സഖ്യമാണ് കരകയറ്റിയത്. ക്രോസ് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ ലീസ്ക് ആക്രമണ ചുമതല ഏറ്റെടുത്തു. 39 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ക്രോസ് (19) മടങ്ങി. ക്രോസിനെ ജാൻ ഫ്രൈലിങ്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

ആറാം വിക്കറ്റിൽ ക്രിസ് ഗ്രീവ്സ്-മൈക്കൽ ലീസ്ക് സഖ്യവും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 36 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഗംഭീരമായി ബറ്റ ചെയ്തുവന്ന ലീസ്കിൻ്റെ കുറ്റി തെറിപ്പിച്ച ജെജെ സ്മിറ്റ് സ്കോട്ട്ലൻഡിൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. മാർക്ക് വാറ്റ് (3) ജാൻ ഫ്രൈലിങ്കിൻ്റെ പന്തിൽ എറാസ്മസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന പന്തിൽ ക്രിസ് ഗ്രീവ്സ് (25) റണ്ണൗട്ടായി.

Story Highlights : t20 world cup scotland innings namibia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here