ടി-20 ലോകകപ്പ്: സ്കോട്ട്ലൻഡിനു ബാറ്റിംഗ്

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ നമീബിയക്കെതിരെ സ്കോട്ട്ലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ നമീബിയ ക്യപ്റ്റൻ ഗെർഹാഡ് എറാസ്മസ് സ്കോട്ട്ലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് നമീബിയ ഇറങ്ങുന്നതെങ്കിൽ കൈവിരലിനു പരുക്കേറ്റ ക്യാപ്റ്റൻ കെയിൽ കോട്സർ സ്കോട്ടിഷ് നിരയിൽ ഇന്ന് കളിക്കില്ല. പകരം ക്രെയ്ഗ് വാലസ് ടീമിലെത്തി. കോട്സറിൻ്റെ അഭാവത്തിൽ റിച്ചി ബെരിങ്ടൺ ആണ് സ്കോട്ട്ലൻഡിനെ നയിക്കുന്നത്.
സൂപ്പർ 12 ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനോട് 130 റൺസിൻ്റെ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് സ്കോട്ട്ലൻഡ് ഇന്ന് ഇറങ്ങുന്നത്. യോഗ്യതാ ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും അഫ്ഗാനിസ്ഥാനെതിരെ സ്കോട്ട്ലൻഡിന് മറുപടി ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഇന്ന് അവർക്ക് അഭിമാന പോരാട്ടമാണ്. അതേസമയം, സൂപ്പർ 12 ഘട്ടത്തിൽ ഇന്ന് നമീബിയയുടെ ആദ്യ മത്സരമാണ്.
Story Highlights : t20 world cup scotland batting namibia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here