Advertisement

ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്രമോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും

October 27, 2021
Google News 1 minute Read
pope francis narendra modi

ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെസിബിസി അറിയിച്ചു. മോദിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക.

ജി-20 ഉച്ചകോടിയുടെ ഭാഗമായി ഈ ആഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലേക്ക് തിരിക്കും. ഈ മാസം 30, 31 തീയതികളിലാണ് ജി-20 ഉച്ചകോടി. ഇതിൻ്റെ മുന്നോടി ആയാണ് മാർപ്പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും വത്തിക്കാൻ തലവനും ആഗോള കത്തോലിക്ക തലവനുമായ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടക്കുന്നത്. മുൻപ് ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇന്ത്യ അതിന് അനുമതി നൽകിയിരുന്നില്ല.

Story Highlights : pope francis narendra modi meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here