മുല്ലപ്പെരിയാർ നാളെ തുറക്കും; ആവശ്യമെങ്കിൽ ഇടുക്കി ഡാം തുറന്നേക്കും; ജലവിഭവ വകുപ്പ് മന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ തന്നെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജലം ഒഴുകി പോകുന്നത്തിനുള്ള തടസങ്ങൾ മാറി,വിവിധ വകുപ്പുകൾ കൺട്രോൾ റൂം തുറന്നു. ഇടുക്കി ഡാമിൽ ഒരടി വെള്ളം മാത്രമേ കൂടുകയുള്ളൂ. വലിയ രീതിയിൽ ജലം ഉയരില്ല എന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ആവശ്യം വന്നാൽ ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും, അണക്കെട്ടിൽ നിന്നും 100 ക്യൂമെക്സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സെക്കൻഡിൽ 3000 ഘാനയടി വെള്ളം തമിഴ്നാട് ഒഴുക്കുമെന്നാണ് സൂചന. എന്നാൽ എത്ര ഷട്ടർ തുറക്കുമെന്ന് ഇതുവരെ തമിഴ്‌നാട് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : mullapperiyar-dam-shutters-would-be-opened-tomorrow-says-minister-roshi-augustine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here