Advertisement

രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ സ്ഥിരീകരിച്ച്‌ ആശുപത്രി അധികൃതർ,​ പതിവ് പരിശോധനയ്‌ക്കെന്ന് വിശദീകരണം

October 28, 2021
Google News 1 minute Read

തമിഴ് സൂപ്പർതാരം രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ട്രെയിലർ പുറത്തിറങ്ങിയത്. രജനീകാന്തിന്റെ കഥാപാത്രത്തിന് വൻ വരവേല്പാണ് ആരാധകർ നൽകിയത്.

Story Highlights : rajnikanth-hospitalized-in-Chennai-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here