Advertisement

ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടി: അമിത് ഷാ

October 29, 2021
Google News 1 minute Read

ബി.ജെ.പി സർക്കാർ നിലകൊള്ളുന്നത് ദരിദ്രരായ പാവപ്പെട്ടവർക്കുവേണ്ടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തർപ്രദേശിൽ ‘മേരാ പരിവാർ-ബിജെപി പരിവാർ’ അംഗത്വ ഡ്രൈവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

ഉത്തർപ്രദേശിന്റെ വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്തെ മികച്ചതാക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പ്രതിപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി സർക്കാർ കുടുംബത്തിന് വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണെന്ന് ബിജെപി തെളിയിച്ചു. അഞ്ച് വർഷം വീട്ടിലിരുന്ന ആളുകൾ ഭരണം പിടിക്കാൻ കഴിയുമെന്ന് കരുതി പുറത്തിറങ്ങുകയാണ്. താൻ എത്ര ദിവസമായി വിദേശത്തായിരുന്നുവെന്ന് അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ ജനങ്ങളോട് പറയണം. കൊവിഡും, വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ അദ്ദേഹം എവിടെയായിരുന്നു? സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് അവർ പ്രവർത്തിച്ചത്.”- ഷാ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here