ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നാലെ പത്രസമ്മേളനത്തിനിടെ കൊക്കകോള കുപ്പി മാറ്റി വാർണറും; തിരികെ വയ്പ്പിച്ച് ഐസിസി -വിഡിയോ

ട്വൻറി 20 ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെ കൊക്കകോള കുപ്പി എടുത്തുമാറ്റി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവം. വാർത്താസമ്മേളനത്തിനായി എത്തിയ വാർണർ കസേരയിൽ ഇരുന്ന ശേഷം മേശപ്പുറത്തുണ്ടായിരുന്ന കൊക്കകോളയുടെ രണ്ട് കുപ്പികൾ എടുത്തു മാറ്റുകയായിരുന്നു. എന്നാൽ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചതോടെ വാർണർ കോളകുപ്പി തിരികെ വെച്ചു.
മുമ്പിലുണ്ടായിരുന്ന കോളക്കുപ്പികൾ മാറ്റുന്നതിനിടെ വാർണറുടെ അടുത്തേക്ക് ഐസിസി അധികൃതരിൽ ഒരാൾ വന്ന് അതു തിരികെ വയ്ക്കാൻ അഭ്യർത്ഥിച്ചു. തനിക്ക് ഈ കുപ്പികൾ മാറ്റിവയ്ക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാണ് വാർണർ അവ മാറ്റാൻ ഒരുങ്ങിയത്. എന്നാൽ ഐസിസി അധികൃതരിൽ ഒരാൾ താരത്തിന്റെ അടുത്തെത്തി എന്തോ പറഞ്ഞു.
Read Also : ടി 20 ലോകകപ്പ്; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് 143 റൺസ് വിജയലക്ഷ്യം
ഈ വേളയിൽ ഇതു ക്രിസ്റ്റ്യാനോക്ക് നല്ലതാണെങ്കിൽ തനിക്കും നല്ലതാണ് എന്നു പറഞ്ഞ് വാർണർ കുപ്പി തൽസ്ഥാനത്തു വയ്ക്കുകയായിരുന്നു. താരം ഇത് തമാശയ്ക്ക് ചെയ്തതാണോ എന്നതിൽ വ്യക്തതയില്ല.
Story Highlights : david-warner-imitates-cristiano-ronaldo-t20-worldcup-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here