ടി 20 ലോകകപ്പ്; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് 143 റൺസ് വിജയലക്ഷ്യം

ടി 20 ലോകകപ്പിലെ തുടർ തോൽവികൾക്കുശേഷം ആശ്വാസജയം തേടിയിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. ടൂർണമെന്റിലുടനീളം നിർണായകമായി മാറിയ ടോസ് എന്ന ഭാഗ്യം ലഭിക്കാതെപോയ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനു മുന്നിൽ ഉയർത്തിയത് 143 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 142 റൺസെടുത്തത്.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
മുൻനിര ബാറ്റർമാരെല്ലാം ബംഗ്ലാദേശ് ബൗളിങ്ങിന് മുന്നിൽ വീണപ്പോൾ റോസ്റ്റൺ ചേസിന്റെ ചെറുത്തുനിൽപ്പും നിക്കോളാസ് പുരാന്റെ കടന്നാക്രമണവും സ്കോർ 142 ലേക്ക് എത്തിച്ചു. ഏഴാമനായി ക്രീസിലെത്തിയ പുരാൻ 22 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 40 റൺസെടുത്ത് വിൻഡീസിന്റെ ടോപ് സ്കോററായി.
ബംഗ്ലാദേശിനായി ഷോറിഫുൽ ഇസ്‌ലാം നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസൻ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും മുസ്താഫിസുർ റഹ്‌മാൻ നാല് ഓവറിൽ 43 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : super-12-group-1-icc-mens-t20-world-cup-2021-live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here