29
Nov 2021
Monday
Covid Updates

    ‘അക്രമം വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകർ’; ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

    ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടന്ന വർഗീയാക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്​ ഈ സർക്കാരിന്​ എത്രകാലം തുടരാനാകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

    ‘ത്രിപുരയിൽ മുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിന്‍റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്​’ -രാഹുൽ ട്വീറ്റ്​ ചെയ്​തു.

    ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ ഒരാഴ്ചയായി അതിക്രമങ്ങൾ ശക്തമാണ്​. അക്രമികൾക്ക്​ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂർണ സഹകരണമുണ്ടെന്ന്​ ​വിമർശനനം ഉയരുന്നുണ്ട്​. ​ഈ മാസം ആദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ത്രിപുരയിൽ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. മാരകായുധങ്ങളുമായി കടുത്ത മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്​ വി.എച്ച്​.പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്.

    Read Also : ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഐഎമ്മുകാർ കൊല്ലപ്പെട്ടു: സീതാറാം യെച്ചൂരി

    അതേസമയം അക്രമം ​ തടയാൻ ഭരണകൂടമോ പൊലീസോ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം ഉയര്ന്നുവന്നിട്ടുണ്ട് .വിഷയത്തിൽ പ്രതിപക്ഷ കക്ഷികളും മൗനമാണ്​ പുലർത്തിയതെന്നും ആക്ഷേപമുണ്ട്​.

    Story Highlights : Rahul gandhi on Tripura violence

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top