Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പുതിയ കൊവിഡ് രോഗികൾ; പ്രതിദിന ടിപിആർ 1.22 ശതമാനം

October 30, 2021
1 minute Read

രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

1.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 4,57,740 ആയി ഉയർന്നു.(covid19)

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3. 36 കോടിയായി ഉയർന്നു. നിലവിൽ 1,61,555 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

ഇതുവരെ 3,42,60,470 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ 0.47 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 1.18 ശതമാനം ആണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1.22 ശതമാനം ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 105.43 കോടി വാക്‌സിൻ ഡോസുകൾ നൽകി. ഇതുവരെ 60.70 സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlights : covid-update-in-india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement