മാർപ്പാപ്പയെ ക്ഷണിച്ച് പ്രധാനമന്ത്രി; നടപടി സ്വാഗതം ചെയ്ത് യാക്കോബായ സഭ

മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതം ചെയ്ത് യാക്കോബായ സഭ. മതങ്ങൾക്കിടയിലെ സൗഹൃദത്തിന് മാർപ്പാപ്പയുടെ സന്ദർശനം കരുത്തുപകരുമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് 24 നോട് പറഞ്ഞു. മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. ( jacobite church welcomes pm move )
അപ്പോസ്തലിക്ക് കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ ചരിത്ര നിമിഷമാണ് ഇന്ന് പിറന്നത്. പേപ്പൽ ലൈബ്രറിയിൽ ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർപാപ്പയെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി എത്തി. ഇന്ത്യൻ സമയം പന്ത്രണ്ട് മണിയൊടെ എത്തിയ നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേല്പ്പാണ് ലഭിച്ചത്. പേപ്പൽ ഹൗസ്‌ഹോൾഡ് റീജന്റ് മോൺ. ലിയോനാർഡോ സപിയൻസ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. മാർപാപ്പയെ കണ്ട പ്രധാനമന്ത്രി ഇന്ത്യയുടെ ആദരവും സ്‌നേഹവും അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യ സന്ദർശനത്തിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സന്തോഷത്തൊടെ സ്വീകരിച്ചതായ് മാർപാപ്പ വ്യക്തമാക്കി. സന്ദർശന തീയതി അടക്കമുള്ള വിവരങ്ങൾ വത്തിയ്ക്കാൻ പിന്നിട് പുറത്ത് വിടും.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിലും എത്തും എന്നാണ് ലഭ്യമായ വിവരം. അഗോളതാപനം, ഭീകരവാദം അടക്കമുള്ള വിഷയങ്ങളിലും കൂടിക്കാഴ്ചയിൽ ഇരു ലോക നേതാക്കളും ആശയവിനിമയം നടത്തി. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഖിച്ചു. ലോക സമാധാനത്തിനായി ഉള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും നേത്യത്വം നൽകാൻ മാർപാപ്പ പ്രധാനമന്ത്രിയൊട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തോടുള്ള തന്റെ താത്പര്യവും മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. ഇന്ത്യയിലെ വിശ്വാസി സമൂഹത്തിന്റെ ആശംസകൾ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചു.
Story Highlights : jacobite church welcomes pm move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here