‘മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം’; ഷമിക്ക് പിന്തുണയുമായി വിരാട് കോലി

ടി 20 ലോകകപ്പിലെ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ തോറ്റതിൽ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന വർഗീയ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ക്യാപ്റ്റൻ വിരാട് കോലി. ഷമിയെ അധിക്ഷേപിക്കുന്നവർ നട്ടെല്ലില്ലാത്തവരാണെന്ന് കോലി പറഞ്ഞു.
ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകില്ല. ഞങ്ങളുടെ സഹോദര്യം തകർക്കാനികില്ലെന്നും വിരാട് കോലി പ്രതികരിച്ചു. മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : “പക്ഷെ നിങ്ങളാണെന്റെ ഇഷ്ടതാരം”; നീരജ് ചോപ്രയോട് കുട്ടി ആരാധിക…
ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തതാണ് പാകിസ്താൻ അവരുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടത്. ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന്റെ ആദ്യ ജയം കൂടിയാണ് അന്നത്തെ മത്സരത്തിൽ പിറന്നത്.
ഇതിന് പിന്നാലെ കരുത്തരായ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച അവർ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയും അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു. ആഴമേറിയ ബാറ്റിംഗ് നിരയും കരുത്തുറ്റ ബൗളിംഗ് നിരയുമാണ് പാകിസ്താനെ ടൂർണമെന്റിലെ അപകടകാരികളായ ടീം ആക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയവും അവർക്ക് ടൂർണമെന്റിൽ മുതൽക്കൂട്ടാവുന്നുണ്ട്.
Story Highlights : viratkholi-supports-over-mohammed shami-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here