Advertisement

പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രിയുടെ മിന്നല്‍ പരിശോധന; മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

October 31, 2021
Google News 1 minute Read
PA muhammad rias

തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. നവംബര്‍ ഒന്ന് മുതല്‍ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നതിനുമുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. മുറികളിലും അടുക്കളയിലും ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.

വീഴ്ച വരുത്തിയ റസ്റ്റ് ഹൗസ് മാനേജര്‍ വിപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശവും നല്‍കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

‘ശുചിത്വം ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. ഒരു തരത്തിലും വീഴ്ച അംഗീകരിക്കാന്‍ പറ്റുന്നതല്ല. സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് വച്ചുപൊറുപ്പിക്കാനാകില്ല. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ എല്ലാവരുടെയും പിന്തുണയോടെ എടുത്ത തീരുമാനമാണ്’. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also : റോഡ് നിർമ്മാണം പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്

Story Highlights : PA muhammad rias

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here