ടി20 ലോകകപ്പ്: ഇന്ന് ശ്രദ്ധേയ മത്സരം, സെമിഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും

ടി20 ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. സെമിഫൈനൽ ഉറപ്പിക്കാനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ശ്രീലങ്കയാണ് എതിരാളികൾ. ഒരു ജയവും രണ്ട് തോൽവിയുമടക്കം രണ്ട് പോയിൻറുള്ള ശ്രീലങ്ക ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.
എന്നാൽ ആദ്യ മൂന്ന് കളിയും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു. ശ്രീലങ്കയ്ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം.
Read Also : ടി-ട്വന്റി ലോകകപ്പ്; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് എട്ട് വിക്കറ്റിൻറെ തോൽവി വഴങ്ങി. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി.
Story Highlights : eng-vs-sl-preview-england-looking-to-set-semifinal-berth-today