പട്ന സ്ഫോടനക്കേസ് : നാല് പേർക്ക് വധശിക്ഷ

പട്ന സ്ഫോടനക്കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഒൻപച് കുറ്റവാളികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. 4 പേർക്ക് വധശിക്ഷ, 2 പേർക്ക് ജീവപര്യന്തം 2 പേർക്ക് 10 വർഷം തടവ് ,ഒരാൾക്ക് 7 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിധി. ( patna blast case verdict )
2013ലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 27ന് ഗാന്ധിമൈതാനിൽ നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന, ബിജെപി സംഘടിപ്പിച്ച ‘ഹുങ്കാർ റാലി’യിലായിരുന്നു സ്ഫോടനം. സ്ഫോടനങ്ങളിലും തുടർന്നുണ്ടായ ഉന്തിലും തള്ളിലുമായി ആറു പേർ കൊല്ലപ്പെടുകയും 80 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
Read Also : കുഴിബോംബ് സ്ഫോടനം; ജമ്മുകശ്മീരിൽ രണ്ട് സൈനികർക്ക് വീരമൃത്യു
കേസിലെ പത്ത് പ്രതികളിൽ ഒൻപത് പേരും കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചിരുന്നു. ഒരാളെ മതിയായ തെളിവില്ലാത്തതിനാൽ കുറ്റവിമുക്തനാക്കി. സിമി, ഇന്ത്യൻ മുജാഹിദീൻ സംഘടനകളിലെ അംഗങ്ങളാണ് കേസിലെ പ്രതികൾ. ഭൂരിഭാഗവും റാഞ്ചി സ്വദേശികളാണ്.
Story Highlights : patna blast case verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here