Advertisement

രവി മേനോന്റെ ഇരുപതാമത്തെ പുസ്തകം ‘മധുരമായ് പാടി വിളിക്കുന്നു’ പ്രകാശനം ചെയ്തു

November 2, 2021
Google News 2 minutes Read
ravi menon book published

രവി മേനോന്റെ ഇരുപതാമത്തെ പുസ്തകം ‘മധുരമായ് പാടി വിളിക്കുന്നു’ പ്രകാശനം ചെയ്തു. 1970 മുതൽ 90 വരെയുള്ള കാലഘട്ടത്തിലെ മനോഹര ഗാനങ്ങൾക്ക് പിന്നിലെ അധികമാരും അറിയാത്ത കഥകളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ( ravi menon book published )

ഏതോ ജന്മവീഥികളിൽ, ഹിമശൈല സൈകത, മേഘം പൂത്തു തുടങ്ങി, മൈനാകം കടലിൽ നിന്നുയരും, ലോകം മുഴുവൻ സുഖം പകരാൻ അങ്ങനെ നിരവധി പാട്ടുകളുടെ കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങാതെ തന്നെ പാട്ടുകൾ ഹിറ്റായ കഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നീലക്കടമ്പ് എന്ന സിനിമയിലെ കുടജാദ്രിയിൽ കുടികൊള്ളും, ദേവദാസിയിലെ പാദരേണു തേടിയണഞ്ഞു എന്നിവ അത്തരം പാട്ടുകളുടെ ഉദാഹരണങ്ങളാണ്.

Read Also : ‘എന്റെ അച്ഛന്റെ പേര് രവി മേനോൻ എന്നാണ്, അനിൽ രാധാകൃഷ്ണൻ മേനോൻ എന്നല്ല’: രജിത് മേനോൻ

കേരള കൗമുദിയിലൂടെ തന്റെ മാധ്യമപ്രവർത്തന ജീവിതത്തിന് തുടക്കം കുറിച്ച രവി മേനോൻ, കൗമുദി, ഇന്ത്യൻ എക്‌സ്പ്രസ് എന്നീ പത്രങ്ങളുടെ ഫുട്‌ബോൾ റിപ്പോർട്ടർ ആയിരുന്നു. 2007 ൽ മാതൃഭൂമിയുടെ ക്ലബ് എഫ് എമ്മിൽ ചേർന്നതോടെ സംഗീതമായി തട്ടകം. ഇപ്പോൾ മാതൃഭൂമിയുടെ മ്യൂസിക് റീസേർച്ച് ഹെഡായി പ്രവർത്തിക്കുകയാണ്. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശിയായ രവി മേനോൻ തിരുവനതപുരത്ത് താമസം.

Story Highlights : ravi menon book published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here