Advertisement

ടി20 ലോകകപ്പ്; ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

November 2, 2021
Google News 1 minute Read

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം. മൂന്നാം ജയത്തോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി ദക്ഷിണാഫ്രിക്ക. നായകൻ തെംബാ ബവുമയുടെ ബാറ്റിങ് മികവിൽ ബംഗ്ലാദേശ് ഉയർത്തിയ ചെറിയ സ്‌കോർ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. തെംബാ ബവുമ 31 റൺസ് നേടി. ക്വിന്റൺ ഡീക്കോക്ക് (16) റാസി വാൻ ഡെർ ഡ്യുസൻ (22) റൺസും നേടി. ബംഗ്ലാദേശിനായി ടസ്‌കിൻ അഹമദ് രണ്ട് വിക്കറ്റും മെഹ്ദി ഹസൻ, നസൂം അഹമദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് നിര നിരാശരാക്കി. 18.2 ഓവറിൽ 84 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയുടെയും ആന്റിച്ച് നോർക്യയുടെയും ബൗളിങ് മികവിനു മുന്നിൽ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചു നിൽക്കാനായില്ല. തബ്രിസ് ഷംസി രണ്ടും ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി. 27 റൺസെടുത്ത മെഹ്ദി ഹസ്സൻ മാത്രമാണ് ബംഗ്ലാദേശ് ടീമിൽ ഭേദപ്പെട്ട പ്രകടനംകാഴ്ചവെച്ചത്. ലിറ്റൻ ദാസ് (24) ഷമീം ഹുസൈൻ (11) റൺസ് വീതമെടുത്തു.

Read Also : ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

അതേസമയം നാല് മത്സരങ്ങളിൽ മൂന്ന് വിജയുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.

Story Highlights : South Africa beat Bangladesh by 6 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here