Advertisement

പാലക്കാട് ഇരട്ടക്കൊലപാതകം : പ്രതി രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പു നടത്തി

November 3, 2021
1 minute Read
palakkad twin murder

പാലക്കാട് കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. 2016 നവംബർ 14 നാണ് വൃദ്ധ ദമ്പതികളായ ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും കൊല്ലപ്പെത് . ( palakkad twin murder )

രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന കണ്ണു കുർശി വടക്കേക്കര ചീരപ്പത്ത് വീട്ടിലെത്തിച്ചത്. ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയെയും കൊലപ്പെടുത്തിയ രീതിയും ആയുധങ്ങൾ ഉപേക്ഷിച്ചത് എങ്ങനെയെന്നതിനെ കുറിച്ചും രാജേന്ദ്രൻ വിശദീകരിച്ചു. ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനാവലിയാണ് പ്രദേശത്ത് തടിച്ചുകൂടിയത്

Read Also : യുഎപിഎ എതിര്‍ക്കുന്നവര്‍ തന്നെ നിയമം നടപ്പാക്കുന്നു; സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് താഹ ഫസല്‍

കൊല നടന്ന് അഞ്ച് വർഷമാകുമ്പോഴാണ് പ്രതി പിടിയിലായത്. കേസിൽ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ മാനസീക ശാരീരിക പീഡനവും മൂലം ഒരാൾ ആത്മഹത്യാശ്രമം വരെ നടത്തി. യഥാർത്ഥ പ്രതി പിടിയിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ

മോഷണത്തിനായാണ് രാജേന്ദ്രൻ ക്രൂരമായ കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഗോപാലകൃഷണന്റെ ശരീരത്തിൽ 80 ഉം തങ്കമണിയുടെ ശരീരത്തിൽ 40 ഉം വെട്ടുകൾ ഉണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചെന്നൈലും തെളിവെടുപ്പ് നടത്തുന്നുണ്ട്

Story Highlights : palakkad twin murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top