Advertisement

കുട്ടികളെ കളിക്കാൻ വിളിച്ചു; അയൽവാസിയുടെ മർദ്ദനത്തിൽ 14 കാരന് ഗുരുതര പരുക്ക്

November 5, 2021
Google News 0 minutes Read

കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ 14 കാരന് അയൽവാസിയുടെ ക്രൂര മർദ്ദനം. കണ്ണിന് ഗുരുതര പരുക്ക് പറ്റിയ പത്താം ക്ലാസുകാരൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറിനാണ് പരുക്കേറ്റത്. അയൽവാസിയായ ശാർങധരനെതിരെയാണ്(60) പരാതി. ഇയാൾ വടി ഉപയോഗിച്ച് ദേഹമാസകലം മർദ്ദിച്ചെന്ന് കുട്ടി ആരോപിച്ചു. സംഭവത്തിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here