Advertisement

കണ്ടാൽ കടിപിടി കൂടുന്ന സാധാരണ പൂച്ചയും നായയുമല്ല; ഇത് അസാധാരണ സൗഹൃദത്തിന്റെ കഥ

November 5, 2021
Google News 3 minutes Read

സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിയുന്ന കഥകൾ ചിലത് നമുക്ക് അവിശ്വസനീയമായി തോന്നും. ചിലത് നമുക്ക് കൗതുകവും മറ്റു ചിലത് ഹൃദയസ്പർശിയായും അനുഭവപ്പെടും. അങ്ങനെ സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരു വെറൈറ്റി കൂട്ടുകെട്ടിന്റെ കഥയാണ് ഇനി പങ്കുവെക്കുന്നത്. വെൻസ എന്ന റോട്ട്‌വീലറിന്റെയും ലൂണ എന്ന പാന്തറിന്റെയും സൗഹൃദമാണ് ഇപ്പോൾ ചർച്ച വിഷയം.

എങ്ങനെയാണ് ലൂണയും റോട്ട്‌വീലറെന്ന നായയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതെന്നും അറിയാമോ? ആദ്യം തന്നെ പാന്തറിനെ പരിചയപ്പെടാം. സൈബീരിയൻ മൃഗശാലയിലാണ് ലൂണ എന്ന പാന്തർ ജനിച്ചത്. പക്ഷെ കുഞ്ഞായിരുന്നപ്പോൾ തന്നെ ലൂണയെ അമ്മ ഉപേക്ഷിച്ചു. അങ്ങനെയാണ് വിക്ടോറിയ എന്ന റഷ്യൻ സ്ത്രീ ലൂണയെ ദത്തെടുക്കുന്നത്. വിക്ടോറിയ തന്റെ പ്രിയപ്പെട്ട വളർത്തുനായ വെൻസയ്ക്ക് ഒപ്പം ലൂണയെ വളർത്താൻ തീരുമാനിച്ചു. ഇതോടെ ലൂണയും വെൻസയും ഒരുമിച്ച് വളരാൻ തുടങ്ങി.

ലൂണയുടെ വിശേഷങ്ങളെല്ലാം വിക്ടോറിയ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതിന് ആദ്യം തുടങ്ങിയത് ടിക്‌ടോക്കിൽ ആയിരുന്നു. അത് വളരെ ജനപ്രീതി നേടുകയും ചെയ്തു. ആ അക്കൗണ്ടിന് 5.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും 61.8 ദശലക്ഷത്തിലധികം ലൈക്കുകളും നേടി. ലൂണയും വെൻസയും ഒപ്പമുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്.

Read Also : മുപ്പത്തിരണ്ട് വർഷമായി തനിച്ച് ഒരു ദ്വീപിൽ; 82 കാരന്റെ വേറിട്ട ജീവിതം…

വലിയ പൂച്ചകളെ വളർത്തുമൃഗങ്ങളായി വളർത്തുന്നത് പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. ബിഗ് ക്യാറ്റ് റെസ്‌ക്യൂ എന്ന ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ യുഎസിലെ 21 സംസ്ഥാനങ്ങൾ “പാന്തറുകളും മറ്റ് വലിയ പൂച്ചകളും ഉൾപ്പെടെയുള്ളവയെ വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്”. എന്നാൽ പെൻസിൽവാനിയ, ടെക്സസ്, മൊണ്ടാന എന്നിവയുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പെർമിറ്റ് നേടിയാൽ വലിയ പൂച്ചകളെ വളർത്താൻ അനുവാദമുണ്ട് . “നെവാഡ, വിസ്കോൺസിൻ, നോർത്ത് കരോലിന, അലബാമ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ അപകടകാരികളായ വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളായി വളർത്തുന്നതിന് പ്രത്യേക നിയമങ്ങളൊന്നും ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here