Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫി; തകർപ്പൻ ഫോം തുടർന്ന് ഋതുരാജ്

November 5, 2021
2 minutes Read
ruturaj gaikwad mushtaq ali

ഐപിഎലിലെ ഹകർപ്പൻ ഫോം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്‌വാദ്. ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഋതുരാജ് മഹാരാഷ്ട്രക്കായി ആദ്യ രണ്ട് സയ്യിദ് മുഷ്താഖ് അലി മത്സരങ്ങള്ളും ഫിഫ്റ്റിയടിച്ചു. ആദ്യ മത്സരത്തിൽ തമിഴ്നാടിനെതിരെയും രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെയുമാണ് ഋതുരാജിൻ്റെ ഫിഫ്റ്റി. തമിഴ്നാടിനെതിരെ മഹാരാഷ്ട്ര 12 റൺസിനു കീഴടങ്ങിയപ്പോൾ പഞ്ചാബിനെ 7 വിക്കറ്റിനു കീഴടക്കാൻ അവർക്ക് സാധിച്ചു. (ruturaj gaikwad mushtaq ali)

മഹാരാഷ്ട്രയുടെ ക്യാപ്റ്റൻ കൂടിയായ ഋതുരാജ് ഗംഭീര പ്രകടനങ്ങൾ തുടരുകയാണ്. ആദ്യ മത്സരത്തിൽ തമിഴ്നാടിനെതിരെ 30 പന്തിൽ 51 റൺസെടുത്ത് ഋതുരാജ് പുറത്താവുകയായിരുന്നു. തമിഴ്നാട് മുന്നോട്ടുവച്ച 168 റൺസ് പിന്തുടർന്ന മഹാരാഷ്ട്രക്ക് വേണ്ടി മറ്റാർക്കും മികച്ച സ്കോർ പടുത്തുയർത്താനായില്ല. അവസാന ഘട്ടത്തിൽ ദിവ്യാംഗ് ഹിംഗനേക്കർ ചില കൂറ്റൻ ഷോട്ടുകളടിച്ചെങ്കിലും മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി: തിളങ്ങിയത് സഞ്ജു മാത്രം; കേരളത്തെ 9 വിക്കറ്റിനു തകർത്ത് ഗുജറാത്ത്

ഇന്ന് പഞ്ചാബിനെതിരെ 36 പന്തുകളിൽ ഫിഫ്റ്റിയടിച്ച ഋതുരാജ് ക്രീസിൽ തുടർന്നു. ടീമിൻ്റെ വിജയം ഉറപ്പിച്ചതിനു ശേഷമാണ് താരം മടങ്ങിയത്. 54 പന്തുകൾ നേരിട്ട താരം 80 റൺസെടുത്ത് 17ആം ഓവറിൽ പുറത്താവുകയായിരുന്നു. പഞ്ചാബ് മുന്നോട്ടുവച്ച 138 റൺസ് വിജയലക്ഷ്യം ഋതുരാജിൻ്റെ മികവിൽ 17.3 ഓവറിൽ മഹാരാഷ്ട്ര മറികടന്നു.

അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം നാണംകെട്ട തോൽവി വഴങ്ങി. ഗുജറാത്തിനെതിരെ 9 വിക്കറ്റിനാണ് കേരളം കീഴടങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളൂ. 43 പന്തിൽ 54 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണ് മാത്രമേ കേരള നിരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിൽ പ്രിയങ്ക് പഞ്ചലും (66), എസ്ഡി ചഹാനും (50) ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തന്നെ കേരളത്തെ തോല്പിക്കുകയായിരുന്നു. 15.3 ഓവറിലാണ് അവർ വിജയലക്ഷ്യം മറികടന്നത്.

Story Highlights : ruturaj gaikwad form continues syed mushtaq ali trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top