മുംബൈ ലഹരിപാര്‍ട്ടി; കേസ് അന്വേഷണത്തില്‍ നിന്നും സമീര്‍ വാംഖഡെയെ മാറ്റി

മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസ് അന്വേഷണത്തില്‍ നിന്നും സമീര്‍ വാംഖഡെയെ മാറ്റി. കേസ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഈ കേസ് ഉള്‍പ്പെടെ ആറു കേസുകള്‍ ഡല്‍ഹിയിലെ എന്‍സിബി ആസ്ഥാനത്തുനിന്നാകും അന്വേഷിക്കുക.
ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാകും ഇനി ആര്യന്‍ ഖാന്‍ ഉള്‍പ്പട്ട ലഹരിമരുന്ന് കേസ് അന്വേഷിക്കുക. എന്‍സിബിയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ ഉന്നയിച്ച കോഴ ആരോപണം ഉള്‍പ്പെടെ നേരത്തെ തന്നെ സമീര്‍ വാംഖഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി എട്ടുകോടി രൂപ സമീര്‍ ചോദിച്ചെന്നും 25 കോടി രൂപയ്ക്ക് കേസ് ഒതുക്കാന്‍ ധാരണയായി എന്നുമാണ് ഉയര്‍ന്ന ആരോപണം. പിന്നാലെ സമീര്‍ വാംഖഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
Read Also : സർക്കാർ ജോലി കിട്ടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി; സമീർ വാങ്കഡെയ്ക്കെതിരെ ദളിത് സംഘടനകൾ
എന്‍സിബി സോണല്‍ ഡയറക്ടറായ വാംഖഡെയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ദളിത് സംഘടനകളും ആരോപണവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കാനായി വാങ്കഡെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണമാണ് ഭീം ആര്‍മിയും സ്വാഭിമാനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഉയര്‍ത്തിയത്.
Story Highlights : sameer wankhede, mumbai drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here