ടി20 ലോകകപ്പ്; നമീബിയയെക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം

ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം. 164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ന്യൂസീലൻഡ് സെമിയോട് ഒരുപടി കൂടി അടുത്തു. നമീബിയക്കു വേണ്ടി സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. മൈക്കിൾ വാൻ ലിങ്ഗൻ (25) , സ്റ്റെഫാൻ ബാർഡ് (21) റൺസും നേടി. 23 റൺസ് കൂട്ടിച്ചേർത്ത സെൻ ഗ്രീനും 16 റൺസ് നേടിയ ഡേവിഡ് വിയസെയും പ്രതീക്ഷ നൽകിയെങ്കിലും ഇരുവരും ഗ്രൗണ്ട് വിട്ടതോടെ നമീബിയ തോൽവിയിലേക്ക് അടുത്തു . പിന്നാലെ എത്തിയവരെല്ലാം നിരാശരാക്കി മടങ്ങി.
Read Also : ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസീലാൻഡ് ഗ്ലെൻ ഫിലിപ്പ്‌സിന്റെയും നീഷാമിന്റെയും ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. നിഷാം (35) ഫിലിപ്സ് (39) റൺസ് നേടി പുറത്താവാതെ നിന്നു. വില്യംസൺ (28) ഡാരിയൽ മിച്ചൽ (19) ഗുപ്റ്റിൽ (18) കോൺവെ (17) റൺസും നേടി. നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി സ്‌കോൾട്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം ഗ്രൂപ്പ് രണ്ടിൽ ഒരു വിജയം മാത്രമുള്ള നമീബിയ ഏറെക്കുറെ പുറത്തായിട്ടുണ്ട്. ന്യൂസീലൻഡിന് ഈ മത്സരം നിർണായകമായിരുന്നു.
Story Highlights : T-20 Zealand beat Namibia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here