ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എം ജി സർവകലാശാല

ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എം ജി സർവകലാശാല. ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍ദേശിച്ചിരുന്നു.
ഇതിനിടെ എംജി സർവകലാശാല നാനോ സയൻസസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റി.സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ചാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. നന്ദകുമാർ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സർവകലാശാല വിശദീകരണം. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.
Read Also : ഉറപ്പല്ല, നടപടിയാണ് വേണ്ടത്; എംജി സര്‍വകലാശാലയിലെ സമരം തുടരുമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി
അതേസമയം എം ജി സർവകലാശാലയുടേത് നന്ദകുമാർ കളരിക്കലിനെ സംരക്ഷിക്കുന്ന നിലപാടാണെന്ന് പരതിക്കാരി ആരോപിച്ചു. റിപ്പോർട്ട് കിട്ടിയിരുന്നു അതിൽ നന്ദകുമാർ കളരിക്കൽ സ്ഥാപനത്തിൽ തുടരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായിരുന്നു. അധ്യാപകനെതിരെ സർവകലാശാല നടപടി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.
Story Highlights : MG University harassment complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here