റോഡ് തടസപ്പെടുത്തി ഷൂട്ടിങ്’; ‘കടുവ’യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

സിനിമ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്.നടൻ ജോജു ജോർജിനെതിരെ പ്രവർത്തകരുടെ മുദ്രാവാക്യവും പ്രതിഷേധവും ഉയർന്നിരുന്നു.
Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….
കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഒടുവിൽ ഇരുകൂട്ടരും തമ്മിൽ ഉന്തും തളളും ഉണ്ടായി. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് പറയുന്നത്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
Story Highlights : kaduva-movie-shooting-location-youth-congress-march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here