Advertisement

ഹാപ്പിയാണ് ഈ കുഞ്ഞൻ രാജ്യം; അറിയാം ഈ രാജ്യത്തിൻറെ വിശേഷങ്ങൾ….

November 8, 2021
Google News 1 minute Read

ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ചെറിയ ഏഷ്യൻ രാജ്യമാണ് ഭൂട്ടാൻ. ബുദ്ധമത പാരമ്പര്യം കൊണ്ടും ഭൂപ്രകൃതി കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള രാജ്യം. സഞ്ചാരികൾക്ക് ഏറെ ഇഷ്ടപെട്ട വീണ്ടും വീണ്ടും സന്ദർശിക്കാൻ തോന്നുന്ന സന്തോഷത്തിന്റെ പറുദീസയായി ഭൂട്ടാനിനെ വിശേഷിപ്പിക്കാറുണ്ട്. സഞ്ചാരികൾക്ക് ബുദ്ധിമുട്ടൊന്നും കൂടാതെ സന്ദർശിക്കാം എന്നതാണ് ഭൂട്ടാനിനെ വിനോദ സഞ്ചാരികൾക്ക് പ്രിയപെട്ടതാക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. കൂടാതെ ഭൂട്ടാനിനെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ വേറെയും ഉണ്ട്.

പരിസ്ഥിതി സംരക്ഷിക്കാൻ ജനങ്ങൾക്ക് ഭരണഘടനാപരമായ ബാധ്യതകളുള്ള ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഭൂട്ടാൻ. ഇവിടെ പക്ഷികളെയോ മൃഗങ്ങളെയോ കൊല്ലാൻ അനുവാദമില്ല. എന്നാൽ ഇറക്കുമതി ചെയ്യുന്ന മാംസങ്ങൾ ഇവിടെ ഉപയോഗിക്കുന്നുണ്ട്. പുകയില ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ച ലോകത്തിലെ ഏക രാഷ്ട്രമാണ് ഭൂട്ടാൻ തന്നെയാണ്. കാർബൺ നെഗറ്റീവ് രാജ്യമെന്നാണ് ഭൂട്ടാൻ അറിയപ്പെടുന്നത്. എന്താണ് കാർബൺ നെഗറ്റീവ് എന്നല്ലേ? പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് ആഗീരണം ചെയ്യുന്നതിനെയാണ് കാർബൺ നെഗറ്റീവ് എന്ന് വിശേഷിപ്പിക്കുന്നത്.

ടെലിവിഷൻ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ അവസാന രാജ്യങ്ങളിൽ ഒന്നാണ് ഈ കുഞ്ഞൻ രാജ്യം. പതിനൊന്ന് വർഷം മുമ്പ് മാത്രമാണ് ടിവിക്കും ഇൻറർനെറ്റിനുമുള്ള നിരോധനം സർക്കാർ നീക്കിയത്. ബുദ്ധമത തത്വങ്ങൾക്ക് അനുസരിച്ചുള്ള ഇവിടുത്തുകാരുടെ ജീവിത രീതിയ്ക്ക് ടിവി ഭീഷണിയാകുമെന്ന് ഭയന്നാണ് അവിടെ ടിവി നിരോധിച്ചതെന്ന് പറയപ്പെടുന്നു. രാജ്യത്തുള്ള എല്ലാവർക്കും സൗജന്യമായി ആരോഗ്യവും വിദ്യാഭ്യാസവും ലഭ്യമാകാൻ ആവശ്യമായ എല്ലാ നടപടികളും ഇവിടെ സ്വീകരിച്ച് പോന്നിട്ടുണ്ട്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

പണത്തേക്കാൾ സന്തോഷത്തിന് മൂല്യം കൽപ്പിക്കുന്ന ആളുകളാണ് ഭൂട്ടാനികൾ. അതുകൊണ്ട് തന്നെ ജിഡിപിയിൽ അല്ല ‘ഗ്രോസ് നാഷണൽ ഹാപ്പിനസ്’ എന്ന ആശയത്തിലാണ് ഭൂട്ടാൻ വിശ്വസിക്കുന്നത്. ജനങ്ങളുടെ സന്തോഷം, ആരോഗ്യകരമായ അന്തരീക്ഷം, സുസ്ഥിര വികസനം, സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ കുഞ്ഞൻ രാജ്യത്തിൻറെ സന്തോഷം അളക്കുന്നത്.

Story Highlights : Interesting Facts about Bhutan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here