Advertisement

ഏറെ പ്രതീക്ഷകളോടെ സാവിയെത്തി; ബാഴ്സലോണയെ അഭിമാനിക്കാവുന്ന ടീമാക്കി മാറ്റുമെന്ന് മുൻ താരം

November 8, 2021
Google News 2 minutes Read
Xavi Unveiled Barcelona Coach

ഏറെ പ്രതീക്ഷകളോടെ ബാഴ്സലോണ പരിശീലകനായി മുൻ താരം സാവി ഹെർണാണ്ടസ് എത്തി. ഖത്തർ ക്ലബ് അൽ സാദിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ബാഴ്സ ഇതിഹാസ താരം ക്യാമ്പ് നൂവിൽ എത്തുന്നത്. സാവിയെ അല്പം മുൻപ് ക്യാമ്പ് നൂവിൽ അവതരിപ്പിച്ചു. ആരാധകർക്ക് അഭിമാനിക്കാവുന്ന ടീമായി ബാഴ്സലോണയെ മാറ്റുമെന്ന് താരം പറഞ്ഞു. (Xavi Unveiled Barcelona Coach)

“ബാഴ്സലോണയുടെ പരിശീലകനാവുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഏവർക്കും അഭിമാനിക്കാവുന്ന ടീമായി ഞാൻ ബാഴ്സലോണയെ മാറ്റും. ബാഴ്സലോണയിൽ എനിക്ക് ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ട്. അതിനുള്ള താരങ്ങൾ ഇവിടെ ഉണ്ട്. എന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ആ ടാലന്റുകൾ കിരീടമാക്കി മാറ്റാൻ ശ്രമിക്കും.”- സാവി പറഞ്ഞു. ഇന്റർനാഷണൽ ബ്രേക്കിനു ശേഷമാകും സാവിയുടെ ബാഴ്സലോണ പരിശീലകനായുള്ള ആദ്യ മത്സരം.

നാല് വർഷത്തെ കരാറാണ് സാവി ഒപ്പിട്ടിരിക്കുന്നത്. താരത്തെ വിട്ടു നൽകാനായി 5 മില്യൺ ഓളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. അവസാന മൂന്ന് വർഷമായി അൽ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങൾ സാവി ഖത്തറിൽ നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി.

ഒക്ടോബർ 28നാണ് റൊണാൾഡ് കോമാനെ ബാഴ്സ പുറത്താക്കിയത്. റയോ വല്ലെക്കാനോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെയാണ് കോമാൻ്റെ സ്ഥാനം തെറിച്ചത്. കോമാൻ പരിശീലകനായതിനു ശേഷം വളരെ മോശം പ്രകടനങ്ങളാണ് ക്ലബ് നടത്തിവന്നിരുന്നത്.

അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനു പിന്നാലെയും റയൽ മാഡ്രിഡിനെതിരായ എ ക്ലാസിക്കോ മത്സരത്തിനു പിന്നാലെയും കോമാനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, ക്ലബ് കോമാനെ പിന്തുണച്ചു. പിന്നീട് പരിശീലകനെതിരെ ആരാധകർ പരസ്യമായി രംഗത്തുവന്നു. കോമാൻ്റെ കാറിനു മുന്നിൽ പ്രതിഷേധിച്ചാണ് ആരാധകർ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് പരിശീലകനെ ബാഴ്സ പുറത്താക്കിയത്.

Story Highlights : Xavi Hernandez Unveiled As Barcelona Coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here