Advertisement

മോൻസൺ മാവുങ്കൽ കേസ് : ഐ.ജി ലക്ഷ്മണെതിരെ നടപടിക്ക് ശുപാർശ

November 9, 2021
Google News 2 minutes Read
action against ig lakshmana

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മണെതിരെ നടപടിക്ക് ശുപാർശ. മോൺസണിനെ ഐ.ജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഐ.ജി ലക്ഷ്മണെതിരെയുള്ള നടപടി ശുപാർശ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണ്. ( action against ig lakshmana )

ട്രാഫിക് ഐജി ലക്ഷ്മണിൽ നിന്നും ക്രൈംബ്രാഞ്ച് നേരത്തെ മൊഴിയെടുത്തിരുന്നു. ലക്ഷ്മണയും മോൻസണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ലക്ഷ്മണ സംശയത്തിന്റെ നിഴലിലായത്. ലക്ഷ്മൺ മോൻസണിന്റെ മകളുടെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തിരുന്നു.

മോൻസണിന് ഉന്നത പൊലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ തന്നെ ട്വന്റിഫോർ കണ്ടെത്തിയിരുന്നു. മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചതിന് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാൻ മോൻസൺ പൊലീസിന് നിർദേശം നൽകുന്ന ശബ്ദരേഖ ട്വന്റിഫോർ പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാൽ അസഭ്യം പറയണമെന്ന് ചേർത്തല സിഐ ശ്രീകുമാറിനോട് മോൻസൺ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

Read Also : ‘മോൻസൺ ആരെയൊക്കെ പറ്റിച്ചു’; പുരാവസ്തു തട്ടിപ്പിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

ഇതിന് പിന്നാലെ മോൻസണിന്റെ ഉന്നത പൊലീസ് ബന്ധം തെളിയിക്കുന്ന നിരവധി രേഖകൾ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിജിപി അനിൽ കാന്തിന്റെയും, ലോക്‌നാഥ് ബെഹ്രയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

മോൻസൺ പൊലീസ് ക്ലബ്ബിൽ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അനിൽ കാന്തിന്് മോൻസൻ ഉപഹാരം നൽകിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് വ്യക്തത തേടി. പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേർ തന്നെ കാണാൻ വന്നതായി ഡിജിപി മൊഴി നൽകി. അക്കൂട്ടത്തിൽ മോൻസനും ഉണ്ടായിരുന്നു. ഇതല്ലാതെ, മോൻസണിനെ വ്യക്തിപരമായി അറിയില്ലെന്നാണ് അനിൽകാന്തിന്റെ മൊഴി.

Story Highlights : action against ig lakshmana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here