‘സോൾട്ട്‌ബേ’ ഹാഷ്ടാഗിനുള്ള വിലക്ക് നീക്കി ഫേസ്ബുക്ക്

സോൾട്ട് ബേ ഹാഷ്ടാഗിനുള്ള വിലക്ക് നീക്കി ഫേസ്ബുക്ക്. വീയന്നാം കമ്യൂണിസ്റ്റ് പാർട്ടി നേതാവിന് സ്വർണം പൂശിയ സ്റ്റീക് നൽകുന്ന വിഡിയോ വിവാദമായതോടെയാണ് സോൾട്ട് ബേ ഹാഷ്ടാഗ് വൈറലാകുന്നത്. ഇതിന് പിന്നാലെ ഹാഷ്ടാഗിന് വിലക്ക് വന്നു. സെലിബ്രിറ്റി ഷെഫ് നുസ്രത് ഗോക്‌ചെ അറിയപ്പെടുന്നത് സോൾട്ട് ബേ എന്ന പേരിലാണ്. ( facebook unblocks salt bae hashtag )
ഗ്ലാസ്‌ഗോയിൽ നടക്കുന്ന ക്ലൈമറ്റ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതാണ് കമ്യൂണിസ്റ്റ് നേതാവ്. അതിനിടെയാണ് സോൾട്ട് ബേയുടെ റെസ്‌റ്റോറന്റിലെത്തി വിശേഷപ്പെട്ട ഈ ഭക്ഷണം കഴിക്കുന്നത്. 1960 ഡോളറാണ് സോൾട്ട് ബേയുടെ റെസ്‌റ്റോറന്റിൽ സ്വർണം പൂശിയ സ്റ്റീക്കിന് വില. ഈ വിഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
സോൾട്ട് ബേ തന്നെയാണ് ഈ വിഡിയോ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിന് ഫോളവേഴ്‌സുള്ള ലാൻ താംഗ് ഉൾപ്പെടെ നിരവധി പേർ വിഡിയോയ്‌ക്കെതിരെ രംഗത്തെത്തി. എത്ര മാസത്തെ ശമ്പളമാണ് ഈ ഒറ്റ ഭക്ഷണത്തിന് ചെലവ് വരുന്നതെന്ന് അറിയുമോ എന്നായിരുന്നു ലാൻ താംഗിന്റെ ചോദ്യം.
Read Also : കിലോയ്ക്ക് 20 ലക്ഷം വിലയുള്ള തണ്ണിമത്തൻ; ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം…
സംഭവം വിവാദമായതോടെ ഷെഫ് തന്നെ വിഡിയോ നീക്കം ചെയ്തു. വിഡിയോ കാണാൻ നിരവധി പേരാണ് ‘സോൾട്ട് ബേ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിഡിയോ തെരഞ്ഞത്. എന്നാൽ ഹാഷ്ടാഗ് കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സിന് വിരുദ്ധമാണെന്ന സന്ദേശമാണ് ഫേസ്ബുക്ക് സ്‌ക്രീനിൽ തെളിഞ്ഞത്. ഇതോടെയാണ് ഹാഷ്ടാഗ് ബ്ലോക്ക് ചെയ്തുവെന്ന വിവരം പുറത്തുവരുന്നത്.
Story Highlights : facebook unblocks salt bae hashtag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here