ഇന്ത്യൻ വംശജ വിനി രാമനുമായി വിവാഹം; ഓസീസ് താരം മാക്സ്‌വെൽ പാകിസ്താനിലേക്കില്ല

ഓസീസ് താരം ഗ്ലെൻ മാക്സ്‍വെൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാകിസ്താൻ പര്യടനത്തിന് ഉണ്ടാകില്ല. ഇന്ത്യൻ വംശജ വിനി രാമനുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് റിപ്പോർട്ട്.
ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്സ്‍വെലുമായുള്ള വിവാഹ നിശ്ചയം 2020 മാർച്ചിൽ കഴിഞ്ഞതാണ്. അതിനുശേഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലതവണ മാറ്റിവച്ച വിവാഹമാണ്. ഇത്തവണ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, ഓസ്ട്രേലിയൻ ടീമിന്റെ പാകിസ്താൻ പര്യടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മാക്സ്‍വെൽ രംഗത്തെത്തിയിരുന്നു.
ഓസ്ട്രേലിയയുടെ പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് – ഏപ്രിൽ സമയത്താണ് മാക്സ്‍വെലിന്റെ വിവാഹവും തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പര്യടനത്തിൽനിന്ന് വിട്ടുനിൽക്കുന്നത്.
Story Highlights : glenn-maxwell-may-miss-pakistan-tour-for-long-delayed-wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here