Advertisement

മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു: സംവിധായകൻ വിനോദ് ഗുരുവായൂർ

November 9, 2021
Google News 2 minutes Read
mission movie withdrew theatres

കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ‘മിഷൻ സി’ എന്ന സിനിമ തീയറ്ററിൽ നിന്ന് താത്കാലികമായി പിൻവലിക്കുന്നു എന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. രജനികാന്തിൻ്റെ അണ്ണാത്തെ, വിശാൽ നായകനായ എനിമി തുടങ്ങിയ സിനിമകൾ പോലും തീയറ്ററിൽ ഓടാൻ ബുദ്ധിമുട്ടുകയാണെന്നും ജനം തീയറ്ററിലെത്താൻ ഇനിയും സമയമെടുക്കുമെന്നും വിനോദ് ഗുരുവായൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (mission movie withdrew theatres)

വിനോദ് ഗുരുവായൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു. രജനി സർ ന്റെയും, വിശാലിന്റെയും സിനിമകളും പല സ്റ്റേഷനുകളും നിർത്തി. ജനം തീയേറ്ററിലെത്താൻ ഇനിയും സമയമെടുക്കും. നല്ല അഭിപ്രായവും, റേറ്റിംഗ് ഉം, നല്ല റിവ്യൂ കളും നേടിയ മിഷൻ സി കൂടുതൽ ജനങ്ങൾ കാണണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. അത് കൊണ്ട് തല്ക്കാലം പിൻവലിക്കുന്നു… വിനോദ് ഗുരുവായൂർ

ചിത്രത്തിൽ കൈലാഷിനൊപ്പം അപ്പാനി ശരത്, മേജർ രവി, നോബി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മീനാക്ഷി ദിനേശാണ് നായിക. ചിത്രത്തിൻ്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകളിൽ കൈലാഷ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രം മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നതാണ്.

Read Also : മിഷൻ സി ട്രെയിലർ പുറത്ത്

ഒരു മുഴുനീള ആക്ഷൻ ചിത്രമാണ് വിനോദ് ഗുരുവായൂർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബസും അതുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനുമാണ് ചിത്രത്തിൻ്റെ കാതൽ. പൊലീസും പട്ടാളവുമൊക്കെ ട്രെയിലറിൽ കാണാം. കൈലാഷിൻ്റെ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പ് ചിത്രത്തിൽ കാണാമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. മുല്ല ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. സുശാന്ത് ശ്രീനി ക്യാമറ കൈകാര്യം ചെയ്യും. റിയാസ് കെ ബദർ ആണ് എഡിറ്റ്.

ചിത്രം തീയറ്ററിൽ നിന്ന് പിൻവലിച്ച് ഒടിടിയിൽ പ്രദർശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് അറിയിച്ചിരുന്നു. തീയറ്ററുകൾ നിസ്സഹകരണത്തിലാണ് എന്നും അതിനാലാണ് ചിത്രം തീയറ്ററിൽ നിന്ന് പിൻവലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നവംബർ അഞ്ചിനാണ് സിനിമ തീയറ്ററുകളിൽ എത്തിയത്.

Story Highlights : mission c movie withdrew from theatres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here