Advertisement

ഇന്ന് സ്വകാര്യ ബസ് സമരമില്ല; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്

November 9, 2021
Google News 1 minute Read

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു . ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളുമായി രാത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസം 18 നുള്ളില്‍ തീരുമാനമെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് സമരം പിന്‍വലിച്ചത്.

മിനിമം ബസ്ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 6 രൂപയാക്കുക കൊവിഡ് കാലം കഴിയും വരെ വാഹനികുതി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു പ്രധാനമായും ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍. ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന ഗതാതഗതമന്ത്രി ആന്റണി രാജു ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.15 ദിവസം മുമ്പാണ് സ്വകാര്യ ബസ് ഉടമകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം പ്രഖ്യാപിച്ചത്.

Read Also : സ്വകാര്യ ബസ് സമരം പിൻവലിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.

Story Highlights : Private bus strike called off kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here