Advertisement

ആർ ഹരികുമാറിനെ നാവിക സേനാ മേധാവിയായി നിയമിച്ചു

November 9, 2021
Google News 1 minute Read
R harikumar appointed as navy chief

വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയാകും. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാറിന്റെ നിയമനം.

വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫഌഗ് ഓഫിസർ കമാൻഡിംഗ് ഇൻ ചീഫ് ആണ് നിലവിൽ ഹരികുമാർ. ഈ മാസം 30ന് ആർ. ഹരികുമാർ ചുമതലയേൽക്കും.

Read Also : ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് ; സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്

നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയ ആർ. ഹരികുമാർ 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്. മുംബൈ സർവകലാശാലയിലും യു.എസ്. നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരം വിശിഷ്ടസേവാ മെഡലും ലഭിച്ചിട്ടുണ്ട്.

Story Highlights : R harikumar appointed as navy chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here