Advertisement

ചില താരങ്ങൾക്ക് പാകിസ്താനിലേക്ക് പോകുന്നതിൽ ബുദ്ധിമുട്ടുണ്ട്: ടിം പെയിൻ

November 9, 2021
Google News 2 minutes Read
Tim Paine Australias Pakistan

ചില താരങ്ങൾക്ക് പാകിസ്താൻ പര്യടനത്തിനു പോകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയിൻ. 24 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയ പാകിസ്താൻ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓസീസ് ക്യാപ്റ്റൻ്റെ വിശദീകരണം. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലാവും പര്യടനം. മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളും ഒരു ടി-20 യും ഇരു ടീമുകളും കളിക്കും. 1998ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത്. (Tim Paine Australias Pakistan)

“ചിലർ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്നതിൽ സന്തുഷ്ടരാണ്. ചിലർക്ക് കുറച്ചുകൂടി അറിയണമെന്നുണ്ട്. ശരിക്കും പറഞ്ഞാൽ, ചിലർക്ക് പോകുന്നതിൽ ബുദ്ധിമുട്ടുണ്ട്. ചില പ്രശ്നങ്ങൾ എന്തായാലും ഉണ്ടാവും. ഞങ്ങൾ അത് ചർച്ച ചെയ്യും. താരങ്ങൾക്ക് ലഭിക്കുന്ന മറുപടിയിൽ സംതൃപ്തിയുണ്ടായാൽ ഏറ്റവും മികച്ച ടീമിനെത്തന്നെ പാകിസ്താനെതിരെ അണിനിരത്തും. എന്തൊക്കെ പറഞ്ഞാലും ഇത് വ്യക്തിപരമായ കാര്യമാണല്ലോ.”- പെയിൻ പറഞ്ഞു.

Read Also : 24 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാക് പര്യടനത്തിനൊരുങ്ങി ഓസ്ട്രേലിയ

മാർച്ച് മൂന്ന് മുതലാണ് ടെസ്റ്റ് പരമ്പര. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ. മാർച്ച് മൂന്ന് മുതൽ ഏഴ് വരെ ഒന്നാം ടെസ്റ്റും 12 മുതൽ 16 വരെ രണ്ടാം ടെസ്റ്റും 21 മുതൽ 25 വരെ മൂന്നാം ടെസ്റ്റും നടക്കും. മാർച്ച് 29, 31, ഏപ്രിൽ 2 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ടി-20 മത്സരം ഏപ്രിൽ അഞ്ചിനും നടക്കും.

അടുത്തിടെ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകൾ പാക് പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ബോർഡുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിസിബി അറിയിച്ചിരുന്നു.

പിസിബി ചെയർമാൻ റമീസ് രാജ ഇരു ക്രിക്കറ്റ് ബോർഡുകളെയും പരസ്യമായി വിമർശിച്ചു. പാശ്ചാത്യർ പരസ്പര പിന്തുണ നൽകുന്നതിനാലാണ് ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത്. തങ്ങൾ വീണ്ടും ചതിക്കപ്പെട്ടു. ഇംഗ്ലണ്ട് ഒഴികഴിവുകൾ കണ്ടെത്തുകയാണ് എന്നും റമീസ് രാജ വ്യക്തമാക്കി. ഈ തിരിച്ചടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീം ആയി പാകിസ്താൻ മാറണം. എങ്കിൽ മറ്റ് ടീമുകൾ നമ്മളുമായി മത്സരങ്ങൾ കളിക്കാൻ വരിനിൽക്കും. ഈ വിഷമസ്ഥിതിയും പാകിസ്താൻ മറികടക്കും എന്നും റമീസ് രാജ വ്യക്തമാക്കി.

Story Highlights : Tim Paine on Australias Pakistan tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here