അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്ന് മന്ത്രി; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത തുറന്നുകാട്ടി പ്രസംഗം

ഗ്ലാസ്‌ഗോവിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസിന്റെ ക്ലൈമറ്റ് കോൺഫറൻസിൽ ടുവലു വിദേശകാര്യ മന്ത്രി പ്രസംഗിച്ചത് അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പസിഫിക്ക് ദ്വീപ് രാജ്യമായ ടുവലുവിന്റെ അവസ്ഥ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യം. ( tuvalu minister climate change speech )
സ്യൂട്ടും ടൈയും ധരിച്ച ടുലു വുദേശകാര്യ മന്ത്രി സൈമൺ കോഫെ കടലിൽ ഇറങ്ങി നിന്നാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രസംഗിച്ചത്. ടുവലുവിൽ കടൽ കയറ്റം രൂക്ഷമാണ്. ഈ പ്രതിസന്ധിയാണ് തന്റെ പ്രവൃത്തിയിലൂടെ സൈമൺ ലോകരാജ്യങ്ങളെ മനസിലാക്കിയത്. ഒന്നുകിൽ മറ്റിടങ്ങളിലേക്ക് കുടിയേറണം, അല്ലെങ്കിൽ നാട് മുഴുവൻ മുങ്ങും- ഈ അവസ്ഥയിലാണ് തങ്ങളെന്ന് സൈമൺ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് ലോകനേതാക്കളുടെ തീരുമാനം. കമ്പനികൾ പുറംതള്ളുന്ന കാർബണിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഭീമൻ കമ്പനികളെല്ലാം വാഗ്ദാം ചെയ്തിട്ടുണ്ട്. 2050 ഓടെ ഇത് സീറോ കാർബൺ എമിഷനിലേക്ക് എത്തിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് പെസഫിക്ക് ദ്വീപ് രാജ്യങ്ങളുടെ ആവശ്യം. താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തങ്ങളുടെ രാജ്യങ്ങൾ അപകടഭീഷണി നേരിടുന്നതായും അവർ അറിയിച്ചു.
Story Highlights : tuvalu minister climate change speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here