Advertisement

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന

November 9, 2021
Google News 1 minute Read

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലായതായി സൂചന.സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്തെന്നാണ് വിവരം. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

കഴിഞ്ഞ ദിവസം നിലമ്പൂ‍‍‍ർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.

Story Highlights : two-maoists-arrested-from-wayanad-sulthan-bathery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here