01
Dec 2021
Wednesday
Covid Updates

    ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റുപോയത് 610 കോടി രൂപയ്ക്ക് !

    asias most expensive apartment sold

    ഏഷ്യയിലെ ഏറ്റവും വില കൂടിയ അപ്പാർട്ട്‌മെന്റ് വിറ്റു. ഹോങ്ങ് കോങ്ങിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റ് 610 കോടി രൂപയ്ക്കാണ് വിറ്റത്. ( Asias most expensive apartment sold )

    ഹോങ്ങ് കോങ്ങിലെ മൗണ്ട് നിക്കോൾസൺ പ്രൊജക്ടിലാണ് അപാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. വാർഫ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് അപാർട്ട്‌മെന്റ് വിറ്റത്. പ്രദേശത്തെ ഏറ്റവും ആഡംബര റെസിഡൻഷ്യൽ ഏരിയയായ പീക്കിലാണ് ഈ അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.

    ഒരു സ്‌ക്വയർ ഫീറ്റിന് 13.43 ലക്ഷം രൂപയാണ് അപാർട്ട്‌മെന്റിന് ഈടാക്കിയ വില. 4,544 ആണ് അപ്പാർട്ട്‌മെന്റിന്റെ ആകെ വലുപ്പം. മൂന്ന് പാർക്കിംഗ് സ്ലോട്ടുകളാണ് ഈ അപ്പാർട്ട്‌മെന്റിന് മാത്രം ഉള്ളത്.

    Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

    ആരാണ് ഈ അപാർട്ട്‌മെന്റ് വാങ്ങിയത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതേ വ്യക്തി തന്നെയാണ് അടുത്തിടെ 535 കോടി രൂപ മുടക്കി പ്രദേശത്തെ തന്നെ മറ്റൊരു ആഡംബര അപ്പാർട്ട്‌മെന്റും സ്വന്തമാക്കിയത്.

    Story Highlights : asias most expensive apartment sold

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top