Advertisement

പാകിസ്താനിൽ രണ്ട് അധിക ടി-20കൾ കൂടി കളിക്കുമെന്ന് ഇംഗ്ലണ്ട്

November 10, 2021
Google News 2 minutes Read
England play T20 Pakistan

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ ആകെ 7 ടി-20കൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നേരത്തെ അഞ്ച് ടി-20 മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതിനോടൊപ്പം 2 മത്സരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് പുതിയ ഷെഡ്യൂൾ. അടുത്ത വർഷം സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാവും പര്യടനം. (England play T20 Pakistan)

2005നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം നടത്തുന്നത്. ഇക്കൊല്ലത്തെ ടി-20 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പിന്മാറി. അതിനു മുൻപ് ന്യൂസീലൻഡും പാക് പര്യടനത്തിൽ നിന്ന് പിന്മാറി. പാകിസ്താനിൽ എത്തി മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപായിരുന്നു പിന്മാറ്റം.

Read Also : ചില താരങ്ങൾക്ക് പാകിസ്താനിലേക്ക് പോകുന്നതിൽ ബുദ്ധിമുട്ടുണ്ട്: ടിം പെയിൻ

പിസിബി ചെയർമാൻ റമീസ് രാജ ഇരു ക്രിക്കറ്റ് ബോർഡുകളെയും പരസ്യമായി വിമർശിച്ചു. പാശ്ചാത്യർ പരസ്പര പിന്തുണ നൽകുന്നതിനാലാണ് ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത്. തങ്ങൾ വീണ്ടും ചതിക്കപ്പെട്ടു. ഇംഗ്ലണ്ട് ഒഴികഴിവുകൾ കണ്ടെത്തുകയാണ് എന്നും റമീസ് രാജ വ്യക്തമാക്കി. ഈ തിരിച്ചടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീം ആയി പാകിസ്താൻ മാറണം. എങ്കിൽ മറ്റ് ടീമുകൾ നമ്മളുമായി മത്സരങ്ങൾ കളിക്കാൻ വരിനിൽക്കും. ഈ വിഷമസ്ഥിതിയും പാകിസ്താൻ മറികടക്കും എന്നും റമീസ് രാജ വ്യക്തമാക്കിയിരുന്നു. ഇരു ബോർഡുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓസ്ട്രേലിയയും പാക് പര്യടനത്തിനൊരുങ്ങുകയാണ്. 24 വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താൻ പര്യടനം നടത്തുക. 1998ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത്. മാർച്ച് മൂന്ന് മുതലാണ് ടെസ്റ്റ് പരമ്പര. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ. മാർച്ച് മൂന്ന് മുതൽ ഏഴ് വരെ ഒന്നാം ടെസ്റ്റും 12 മുതൽ 16 വരെ രണ്ടാം ടെസ്റ്റും 21 മുതൽ 25 വരെ മൂന്നാം ടെസ്റ്റും നടക്കും. മാർച്ച് 29, 31, ഏപ്രിൽ 2 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ടി-20 മത്സരം ഏപ്രിൽ അഞ്ചിനും നടക്കും.

Story Highlights : England play additional T20 Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here