Advertisement

ഇംഗ്ലണ്ടിനെ തകർത്ത് കിവീസ് ട്വന്റി-20 ലോകകപ്പ് ഫൈനലിൽ

November 10, 2021
Google News 2 minutes Read

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ന്യൂസീലൻഡ് ഫൈനലിൽ. ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ ന്യൂസീലൻഡ് മറികടന്നു. നാളത്തെ പാകിസ്താൻ – ഓസ്‌ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡ് നേരിടും.

ഡാരിൽ മിച്ചൽ, ഡെവോൺ കോൺവെ, ജിമ്മി നീഷാം എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിന് ജയമൊരുക്കിയത്.47 പന്തിൽ നിന്ന് 4 സിക്‌സും 4 ഫോറുമടക്കം 72 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാൻ പിടിച്ചത്.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ആദ്യ ഓവറിൽ തന്നെ നാല് റൺസുമായി മാർട്ടിൻ ഗുപ്റ്റിൽ മടങ്ങി. തുടർന്ന് മൂന്നാം ഓവറിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും (5) വോക്‌സ് മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ – ഡെവോൺ കോൺവെ സഖ്യം സ്കോർ ഉയർത്തി.

അവസാന ഓവറുകളിൽ കളി ഇംഗ്ലണ്ടിന്റെ കൈയിലിരിക്കെ ക്രിസ് ജോർദാൻ എറിഞ്ഞ 17-ാം ഓവറിൽ 23 റൺസടിച്ച ജിമ്മി നീഷമാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തിരുന്നു.

Story Highlights : icc-t20-world-cup-2021-1st-semi-final-england-vs-new-zealand-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here