Advertisement

തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് എട്ട് കുഞ്ഞുങ്ങളെ; 12 വർഷം കാത്തിരുന്ന് കിട്ടിയ സ്വന്തം കുടുംബത്തിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്താനായില്ല

November 10, 2021
Google News 2 minutes Read
man saved 8 babies bhopal

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രച്‌ന എന്ന ഭോപാൽ സ്വദേശിനിക്ക് രണ്ട് ഇരട്ടകൺമണികൾ പിറന്നു. കുടുംബം മുഴുവൻ ഇരട്ടി മധുരത്തിന്റെ സന്തോഷത്തിലായിരുന്നു. രണ്ട് പെൺകുട്ടികളാണ് ആ കുടുംബത്തിലേക്ക് പിറന്നുവീണത്. വൈകീട്ട് മൂന്ന് മണിക്ക് സഹോദരിയുടെ കുഞ്ഞുങ്ങളെയും കണ്ട് അതിയായ സന്തോഷത്തിലാണ് റാഷിദ് ഖാൻ ആശുപത്രി വിട്ടത്. എന്നാൽ ഈ സന്തോഷത്തിന് അൽപായുസ് മാത്രമായിരുന്നു…ഭോപാൽ കമല നെഹ്രു ആശുപത്രിയിൽ തൊട്ടടുത്ത നിമിഷമുണ്ടായ തീപിടുത്തത്തിൽ രചനയുടെ ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞിന് ജീവൻ നഷ്ടമായി. ( man saved 8 babies bhopal )

രചനയെയും കുഞ്ഞുങ്ങളെയും കണ്ട് വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ രചനയുടെ ഫോൺ കോൾ വരുന്നത്. തീപിടുത്തത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലെത്തുമ്പോൾ കാണുന്നത് കൈക്കുഞ്ഞുങ്ങളേയും പിടിച്ച് ഡോക്ടർമാരും നഴ്‌സുമാരും പുറത്തേക്കോടുന്നതാണ്.

സ്വന്തം സഹോദരിയുടെ കുഞ്ഞിനെ തെരഞ്ഞ് കണ്ടുപിടിക്കാനല്ല റാഷിദിന് അപ്പോൾ തോന്നിയത്. മറിച്ച് അലമുറയിടുന്ന കുഞ്ഞുങ്ങളെ ഡോക്ടർമാർക്കൊപ്പം ചേർന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാണ്. ഈ കുഞ്ഞുങ്ങളെ താൻ രക്ഷിച്ചാൽ തന്റെ കുഞ്ഞിനെ ദൈവം കാത്ത് രക്ഷിക്കുമെന്ന് റാഷിദ് കരുതി.

Read Also : പ്രായം ചെറുതാണെങ്കിലും ആളൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്; പരിചയപ്പെടാം പത്ത് വയസുകാരൻ താരത്തെ…

മുറി മുഴുവൻ പുകയും തീയുമായിരുന്നു. അതിനിടയിലൂടെ റാഷിദ് കുഞ്ഞുങ്ങളെ വാർഡിൽ നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവർത്തനത്തിൽ മുഴുകി. എട്ട് നവജാത ശിശുക്കളെയാണ് റാഷിദ് രക്ഷിച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയായെന്നറിഞ്ഞ റയീസ് സ്വന്തം സഹോദരിയുടെ കുഞ്ഞിനായുള്ള തെരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ട കുട്ടികൾക്കിടയിൽ തന്റെ അനന്തിരവളെ കണ്ടെത്താൻ സാധിച്ചില്ല. അപ്പോഴാണ് മോർചറിയിൽ കൂടി തെരയാൻ ഡോക്ടർ നിർദേശിച്ചത്.

ചൊവ്വാഴ്ച വെളുപ്പിന് 3 മണിക്ക് ആ തെരച്ചിൽ അവസാനിച്ചു. മോർചറിയിൽ റാഷിദ് തന്റെ കുഞ്ഞിനെ കണ്ടെത്തി…ഭോപാൽ ആശുപത്രിയിലെ തീപിടുത്തത്തിൽ ഇന്നലെ മരിച്ച നാല് ശിശുക്കളിൽ ഒന്ന് രചനയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു.

Story Highlights : man saved 8 babies bhopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here