Advertisement

ടി 20 ലോകകപ്പ് സെമിഫൈനൽ; ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്

November 10, 2021
Google News 7 minutes Read

ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗൾ ചെയ്യും. പരുക്കേറ്റ് പുറത്തായ ഓപ്പണർ ജേസൺ റോയ്ക്ക് പകരം സാം ബില്ലിംഗ്സാണ് ഇംഗ്ലണ്ട് ടീമിലിടം നേടിയത്.

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ന്യൂസീലൻഡ് ഇന്നിറങ്ങുന്നത്. അന്ന് മത്സരം നിയന്ത്രിച്ച കുമാര ധർമസേന തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഒരു ഫീൽഡ് അമ്പയർ എന്നതും കൗതുകമാണ്.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

England (Playing XI): Jos Buttler(w), Jonny Bairstow, Dawid Malan, Moeen Ali, Eoin Morgan(c), Sam Billings, Liam Livingstone, Chris Woakes, Chris Jordan, Adil Rashid, Mark Wood.

New Zealand (Playing XI): Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult.

ബില്ലിംഗ്സ് മധ്യനിരയിലെത്തുമ്പോൾ ഡേവിഡ് മലനോ ജോണി ബെയർസ്റ്റോയോ ജോസ് ബട്‌ലർക്കൊപ്പം ഒപ്പണറാകുമെന്നാണ് കരുതുന്നത്. ന്യൂസിലൻഡ് ബൗളിംഗ് നിരയും ഇംഗ്ലണ്ട് ബാറ്റർമാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മത്സരമെന്നാണ് കരുതുന്നത്.

Story Highlights : t20-world-cup-2021-new-zealand-won-the-toss-against-england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here