ബംഗാൾ ഉൾക്കടലിലെ ന്യുനമർദം തീവ്ര ന്യുനമർദമായി ശക്തി പ്രാപിച്ചു; കരയിൽ പ്രവേശിക്കാൻ സാധ്യത

ബംഗാൾ ഉൾക്കടലിലെ ന്യുനമർദം തീവ്ര ന്യുന മർദമായി ശക്തി പ്രാപിച്ചു. നാളെ രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് എത്തും. നാളെ വൈകുന്നേരത്തോടെ കാരയ്ക്കലിനും ശ്രീഹരിക്കോട്ടയും ഇടയിൽ പുതുച്ചേരിക്ക് വടക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കരയിൽ പ്രവേശിക്കുമ്പോൾ കാറ്റിന് 40 മുതൽ 55 കിമി വരെ വേഗതയുണ്ടാകും. പരമാവധി വേഗം 65 കിമി വരെയാകാം. തീരദേശ തമിഴ്‌നാട് ആന്ധ്രാ തീരങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാടിന്റെ തീരദേശ മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. നാഗപട്ടിണം, കാരയ്ക്കൽ, രാമനാഥപുരം, കടലൂർ തുടങ്ങിയ ജില്ലകളിലാണ് മഴ തുടരുന്നത്. പത്ത് ജില്ലകൾക്കാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. 21 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
Story Highlights : tamilnadu deep depression
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here