Advertisement

ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും

November 10, 2021
Google News 1 minute Read

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിച്ചതിന് പിന്നാലെയാണ് നടപടി. ഡി വൈ എസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ തൃക്കാക്കര കൗൺസിലർമാരുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങളിലും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളിലും തെളിവുകൾ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.

Read Also : തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം ഇന്ന്

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക്‌ 10,000 രൂപവീതം കവറിലാക്കി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നൽകിയെന്നും ഇത്‌ അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗൺസിലർമാർ വിജിലൻസിന്‌ നൽകിയ പരാതിയിലാണ്‌ അന്വേഷണം.

Story Highlights : thrikkakkara ajitha thankappan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here