Advertisement

മരം മുറിക്കാൻ തീരുമാനിച്ചതായി അറിഞ്ഞിട്ടില്ല; നവംബർ ഒന്നിന് യോഗം ചേർന്നില്ല, നിലപാടിലുറച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ

November 11, 2021
Google News 1 minute Read

മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് യോഗം ചേർന്നില്ലെന്ന നിലപാടിലുറച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. സെപ്റ്റംബർ 17ന് യോഗം ചേരുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. സെപ്റ്റംബർ 17ലെ യോഗത്തിന്റെ മിനുട്‌സ് കണ്ടിട്ടില്ല. അനുമതി നൽകിയ ഉത്തരവിൽ ഇറിഗേഷൻ വകുപ്പിന്റെ പേരില്ല. യോഗം ചേരുന്നതിന് പ്രശ്നമില്ല, തീരുമാനം എടുത്തത്തിലാണ് പ്രശ്‌നം.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

ഇതിൽ മരംമുറി തീരുമാനിച്ചോയെന്ന് അറിയില്ല. ഇക്കാര്യം അന്വേഷിക്കാം. ജലവിഭവ സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോർട്ട് വരട്ടെ. സർക്കാർ റദ്ദാക്കിയ ഇനി എന്ത് പ്രസക്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നിയമസഭയിൽ മരമുറിക്കലുമായി ബന്ധപ്പെട്ട് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് എതിരെ അവകാശ ലംഘന നോട്ടീസും പ്രതിപക്ഷം നൽകി.

Story Highlights : roshy-augustin-mullaperiyar-treefelling-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here