Advertisement

അഫ്ഗാൻ വിഷയം; ‘അവരുടെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്’: സുരക്ഷാ യോഗത്തിൽ നിന്ന് വിട്ടുനിന്ന പാകിസ്താനെ വിമർശിച്ച് ഇന്ത്യ

November 11, 2021
Google News 2 minutes Read

അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാൻ ഇന്ത്യ വിളിച്ച സുരക്ഷാ യോഗത്തിൽ നിന്ന് വിട്ടു നിന്ന പാകിസ്താനെ ശക്തമായി വിമർശിച്ച് ഇന്ത്യ .യോഗത്തിൽ പങ്കെടുക്കാൻ ചൈനയേയും ക്ഷണിച്ചിരുന്നുവെന്നും , ഇത്തരത്തിൽ പിന്മാറി നിൽക്കുന്നത് അഫ്ഗാൻ വിഷയത്തിലുള്ള ഈ രാജ്യങ്ങളുടെ മനോഭാവമാണ് കാണിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘ ഞങ്ങൾ യോഗത്തിനായി ചൈനയെ ക്ഷണിച്ചിരുന്നു, പക്ഷേ അവർക്ക് വരാൻ കഴിഞ്ഞില്ല. അവർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പാകിസ്താനെയും ക്ഷണിച്ചിരുന്നു, പക്ഷേ അവരും സുപ്രധാന യോഗത്തിന് വന്നില്ല. അഫ്ഗാനിസ്താൻ വിഷയത്തോടുള്ള അവരുടെ മനോഭാവമാണ് ഇത് കാണിക്കുന്നത് ‘ -അരിന്ദം ബാഗ്ചി പറഞ്ഞു.

അഫ്ഗാനിസ്താനിലെ ജനങ്ങളോടുള്ള ഇന്ത്യയുടെ പിന്തുണ വളരെ വ്യക്തമാണെന്നും അഫ്ഗാനിസ്താനിൽ പ്രവേശിക്കാൻ തടസങ്ങളൊന്നുമില്ലെങ്കിൽ ഏത് സഹായവും നൽകാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഫ്ഗാനിസ്താനിലെ സാഹചര്യങ്ങൾ യോഗത്തിൽ ദീർഘനേരം ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also :അഫ്ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗം ബഹിഷ്കരിച്ച് പാകിസ്താൻ

ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത് . ഭീകരവാദം ഭീഷണിയാകുമ്പോൾ മാറിനില്‍ക്കേണ്ട എന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചത്.

Story Highlights : ‘Shows their attitude’: India criticises Pakistan’s decision to skip NSA-level Summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here