ഹഫീസിന്റെ ‘കൈവിട്ട’ പന്തിൽ വാർണറുടെ സിക്സ്; കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയെന്ന് ഗൗതം ഗംഭീർ – വിഡിയോ

ഇന്നലെ നടന്ന ലോകകപ്പ് സെമി ഫൈനലിൽ പാകിസ്താനെതിരെ ഓസ്ട്രേലിയ വിജയിച്ചിരുന്നു, എന്നാൽ മത്സരത്തിൽ പാക് താരം മുഹമ്മദ് ഹഫീസിന്റെ ‘കൈവിട്ട’ പന്തിൽ സിക്സടിച്ച ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിനെതിരെ വിമർശനവുമായി ഗൗതം ഗംഭീർ രംഗത്തെത്തി. ക്രിക്കറ്റ് കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് വാർണറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗംഭീർ വിമർശിച്ചു. ഓസ്ട്രേലിയൻ ഇന്നിങ്സിലെ 8–ാം ഓവറിലാണ് വിവാദത്തിന് കാരണമായ സംഭവം. ഹഫീസിന്റെ കയ്യിൽനിന്ന് നിയന്ത്രണം വിട്ടുവന്ന പന്താണെന്ന് തിരിച്ചറിഞ്ഞിട്ടും അത് സിക്സടിച്ച വാർണറിനെ രൂക്ഷമായ ഭാഷയിലാണ് ഗൗതം ഗംഭീർ വിമർശിച്ചത്.
‘കളിയുടെ മാന്യതയ്ക്ക് ഒട്ടും നിരക്കാത്ത തീർത്തും ദയനീയമായ പ്രകടനമായിപ്പോയി വാർണറിന്റേത്. ലജ്ജാകരം. രവിചന്ദ്രൻ അശ്വിന്റെ അഭിപ്രായമെന്താണ്?’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയിലാണ് ഹഫീസിന്റെ ‘കൈവിട്ട’ പന്ത് വാർണർ ഗാലറിയിലെത്തിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 176 റൺസ്.
Story Highlights : gautam-gambhir-slams-david-warner-for-hitting-hafeezs-bizarre-delivery-for-a-six
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here