Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (12-11-2021)

November 12, 2021
Google News 2 minutes Read
nov 12 top news

മുല്ലപ്പെരിയാർ മരംമുറിക്കൽ: ഫയൽ നീക്കം മെയ് മാസം തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ ( nov 12 top news )

മുല്ലപ്പെരിയാറിൽ മരംമുറിക്കൽ വിവാദത്തിൽ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ച നടന്നിട്ടുണ്ടെന്ന രേഖകൾ പുറത്തുവരുന്നത്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.

സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.

ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ല; വ്യക്തമാക്കി ഇന്ത്യ

ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടിൽ ആണ്‌ന ഇന്ത്യയുടെ പ്രതികരണം.നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ( india against Chinese invasion )

ശബരിമല തീർത്ഥാടനത്തിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററായും പ്രവർത്തിക്കും.

കൽപാത്തി രഥോത്സവം; നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താൻ സർക്കാർ അനുമതി

പാലക്കാട് കൽപാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി. നിയന്ത്രണങ്ങളോടെ രഥപ്രയാണത്തിന് പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights : nov 12 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here